KeralaLatest News

നിരാഹാര സമരം:സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നി‍ര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഏഴ് ദിവസം കടന്നിരിക്കെ അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതലി‍ മോശമായിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ സമര പരിപാടികള്‍ ഇന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് 14 ദിവസം തികഞ്ഞിരിക്കുകയാണ്. ആദ്യം നിരാഹാരം അനുഷ്ഠിച്ച എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്. സി കെ പത്മനാഭന്‍റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button