തിരുവനന്തപുരം: തോല്‍വിയില്‍നിന്നു പാഠങ്ങള്‍ പഠിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ ബിജെപി കേരളത്തില്‍ ശക്തമായ സാന്നിധ്യമാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന സി.കെ പത്മനാഭന്‍. ക്രിയാത്മകതയുടെ തത്വം മുറുകെ പിടിച്ചെങ്കിൽ മാത്രമേ ജനങ്ങള്‍ക്കു ബഹുമാനം തോന്നുവെന്നും അന്ധമായി എല്ലാത്തിനെയും എതിര്‍ക്കുന്നത് ബാലിശമായ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തോല്‍വി ഉണ്ടായത് ആത്മാര്‍ഥതയുള്ള പാർട്ടി പ്രവര്‍ത്തകര്‍ക്ക് വളരെ അധികം മനഃപ്രയാസം ഉണ്ടാക്കിയെന്നും ഇതുപോലെ ഒരു അനുകൂല സാഹചര്യം അടുത്തെങ്ങും ബിജെപിക്ക് കേരളത്തില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കി.
‘കേന്ദ്രത്തില്‍ ശക്തമായ ബിജെപി സര്‍ക്കാര്‍, കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബിജെപിയുടെ ശക്തമായ പോരാട്ടങ്ങള്‍, മുഖ്യ പ്രതിപക്ഷമായ യുഡിഎഫിനെക്കുറിച്ച് കാര്യമായ മതിപ്പില്ല. ഇതെല്ലാം ബിജെപിക്ക് വന്‍ മുന്നേറ്റത്തിന് പര്യാപ്തമായ സാഹചര്യം ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള നേതാക്കളുടെ വന്‍ പട തന്നെ എത്തി. ഭൗതിക സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിരുന്നു. എന്നിട്ടും ബിജെപിയുടെ വോട്ട് കുറഞ്ഞു.’ സി.കെ പത്മനാഭന്‍ പറഞ്ഞു.
രാഷ്ട്രീയ നിലപാടുകളില്‍ ഉണ്ടായ പോരായ്മയോടൊപ്പം സംഘടനാതലത്തിൽ ഉണ്ടായ വീഴ്ചകളും നേതൃത്വം നല്‍കുന്ന വ്യക്തികളുടെ പാളിച്ചകളും തോൽവിക്ക് കരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ പാര്‍ട്ടി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തില്‍ എപ്പോഴും നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ജനങ്ങളുടെ വിശ്വാസം കുറയുമെന്നും സി.കെ പത്മനാഭന്‍ വ്യക്തമാക്കി. സമരങ്ങൾക്കൊപ്പം ക്രിയാത്മക സമീപനം കൂടി വേനാമെന്നും പ്രതിയോഗികള്‍ ശരിയായ ഒരു കാര്യം ചെയ്താല്‍ അതു ശരിയാണ് എന്നു പറയാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments