സൗദി: സൗദിയില്‍ സ്വദേശിവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി സൗദി തൊഴില്‍ മന്ത്രാലയം. . വ്യവസായ മേഖലയിലെ സൗദി വല്‍ക്കരണം മുപ്പത്തിയൊന്ന് ശതമാനത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സൗദിയില്‍ ആകെയുള്ള 1,12,700 വ്യവസായ സ്ഥാപനങ്ങളില്‍ 12,11,982 പേരാണ് ജോലി ചെയ്യുന്നത്. . ഇതില്‍ 3,74,497 പേര്‍ സൗദി സ്വദേശികളാണ്. എണ്ണ, വാതക മേഖലകളിലെ സ്വദേശീവല്‍ക്കരണം എണ്‍പത്തിനാല് ശതമാനമാണ്. വ്യവസായ മേഖലയില്‍ ആകെ 8,37,485 വിദേശികള്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.
Post Your Comments