തൊഴിൽ, താമസ രേഖാ ചട്ടങ്ങൾ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി. നാനൂറോളം ഇന്ത്യക്കാർ കൂടി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ നാടുകടത്തൽ കേന്ദ്രത്തിലെ വിദേശികളിൽ ഭൂരിഭാഗം പേരും നാടണഞ്ഞിട്ടുണ്ട്. ഇതോടെ തൊഴിൽ, വിസ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന തുടരുകയും ചെയ്യും .
സൗദിയിൽ നിയമ ലംഘനത്തിന് പിടിയിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്. നൂറ് കണക്കിന് മലയാളികളാണ് ഇതിനകം പിടിയിലായത്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷം സൗദിയിൽ നിന്ന് 2971 പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ സൗദിയിലെ ആഭ്യന്തര – തൊഴിൽ മന്ത്രാലയങ്ങൾ റെയ്‌ഡ് ശക്തമാക്കി. പലയിടത്തും റോഡുകളിൽ വെച്ചു തന്നെ പരിശോധന നടത്തി തത്സമയം നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.
Post Your Comments