ബെംഗളുരു: ചെന്നെൈയിൽ നിന്നുള്ള ആദ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ശശികലയെ ചോദ്യം ചെയ്യാൻ പാരപന അഗ്രഹാര ജെയിലിലെത്തി.
അമ്മാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയെ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ പോയസ് ഗാർഡനിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .
എന്നാൽ ശശികല ചോദ്യം ചെയ്യലിനോട് തീര െസഹകരിക്കുന്നില്ലെന്നാണ് വിവരം. താൻ മൗന വ്രതത്തിലാണെന്നും സംസാരിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
Post Your Comments