തിരുവനന്തപുരം : ലൈംഗിക ആരോപണ പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ നടപടിയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിന്‍റേത്. സ്വന്തം പാർട്ടിയിലെ പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎമ്മിന് വനിതകളുടെ ആത്മാഭിമാനത്തിനായി മതിൽ സൃഷ്ടിക്കാൻ എന്ത് അവകാശമെന്നു ചെന്നിത്തല രൂക്ഷമായി പ്രതികരിച്ചു.
പി.കെ ശശിക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. ശശിയെ ആറുമാസം സസ്‌പെൻഡ് ചെയ്ത നടപടിയാണ് ശരിവച്ചത്. അതേസമയം പെൺക്കുട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിൽ വെച്ചു എന്നാൽ നടപടി പുനഃപരിശോധിക്കണം എന്ന ആവശ്യം ഉയർന്നില്ല.
പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു ഓഫീസിലേക്ക് വിളിപ്പിച്ചത്. ഇതില്‍ അസ്വാഭാവികതയില്ല. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് പി.കെ.ശശി പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല. യുവതിയുടെ ആരോപണത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലെന്നും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Post Your Comments