മസ്കറ്റ് : റോഡ് നിർമാണത്തിനിടെ മലയിടിഞ്ഞ് വീണ് വിദേശ തൊഴിലാളിക്ക് ദാരുണാന്ത്യം. മുസന്ദം ഗവര്‍ണറേറ്റില്‍ ഖസബ്-തിബാത്ത് റോഡിന്റെ നിർമാണത്തിനിടെ മെഷീന് മുകളില്‍ പാറക്കഷ്ണം പൊട്ടിവീണുണ്ടായ അപകടത്തിൽ ഏഷ്യന്‍ വംശജനാണ് മരിച്ചത്. സ്ഥലത്തുവെച്ചു തന്നെ തൊഴിലാളി മരണപ്പെട്ടു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സുരക്ഷ ഉറപ്പുവരുത്താതെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments