മലപ്പുറം : സ്ത്രീകൾ കയറുന്നതുകൊണ്ട് ഒരു ആരാധനാലയവും അശുദ്ധമാകുമെന്നു കരുതുന്നില്ലെന്ന് മന്ത്രി കെ.ടി.ജലീൽ .കൂറ (പാറ്റ) തടഞ്ഞാൽ കപ്പൽ നിൽക്കുമെന്നാണ് കൂറകളുടെ ധാരണയെന്ന് വനിതാമതിലിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു. മനസ്സിൽ കടുത്ത വർഗീയതയുള്ളവർക്കേ വനിതാമതിലിനെ വർഗീയമതിൽ എന്നു വിളിക്കാൻ കഴിയൂവെന്നും അത്തരക്കാരുടെ ജൽപനങ്ങളെ അവഗണിക്കണമെന്നും മന്ത്രി വനിതാമതിൽ മുന്നൊരുക്ക യോഗത്തിൽ പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫിസിൽ വനിതാമതിൽ മുന്നൊരുക്ക യോഗത്തിനെത്തിയ മന്ത്രിക്കെതിരെ അകത്തും പുറത്തും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാട്ടി.
Post Your Comments