മറ്റു കമ്പനികൾക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വിലകൂട്ടാൻ ഒരുങ്ങുന്നു. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ വില വര്‍ധന എത്രയാണെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. കാര്‍ നിര്‍മാണത്തിന്റെ ചിലവ് നാല് ശതമാനം വര്‍ധിച്ചതായി ഹോണ്ട വ്യക്തമാക്കുന്നു. അടുത്ത വർഷം ജനുവരി മുതൽ പുതിയ വില നിലവിൽ വരുമെന്നു പ്രതീക്ഷിക്കാം. രുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഫോര്‍ഡ്, റെനോള്‍ട്ട്, നിസ്സാന്‍, ടൊയോട്ട, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments