അക്ര: മഹാത്മഗാന്ധിയുടെ പ്രതിമ ഘാനയിലെ സര്‍വകലാശാലയില്‍നിന്നു നീക്കി. ആഫ്രിക്കന്‍ വംശജരോട് ഗാന്ധി വംശീയ വിരോധം കാട്ടിയിരുന്നെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് തലസ്ഥാനമായ അക്രമിലെ ഘാന സര്‍വകലാശാലയില്‍നിന്ന് പ്രതിമ നീക്കിയത്. പ്രതിമയ്ക്കെതിരേ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢീകരിക്കുന്നതിന്റെ ഭാഗമായി മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് രണ്ടു വര്‍ഷം മുന്‍പ് സര്‍വകലാശാലയില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതിനു പിന്നാലെ ഗാന്ധിയുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കറുത്ത ആഫ്രിക്കക്കാരെ ഗാന്ധി കീഴ് വിഭാഗക്കാരായാണു കണ്ടിരുന്നതെന്നും ഇവരെ വിശേഷിപ്പിക്കാന്‍ കാഫിര്‍ എന്ന അധിക്ഷേപ പരാമര്‍ശം ഉപയോഗിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Post Your Comments