തിരുവനന്തപുരം: തങ്ങളെ പിരിച്ചുവിടാതെ തന്നെ ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കഴിയുമെന്ന് എം പാനൽ ജീവനക്കാർ. നിലവിലുള്ള ബസിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 10,247 ഒഴിവുകൾ ഉണ്ടെന്നും അവർ അവകാശപ്പെട്ടു. ബസ് സർവീസ് നടത്തുന്നതിന് റാൻഡ് കണ്ടക്‌ടർമാരുടെ ഡ്യൂട്ടിയാണ് ആവശ്യം ഒരു കണ്ടക്‌ടർ വർഷത്തിൽ പരമാവധി 240 തൊഴിൽ ദിനമാണ് ജോലി ചെയ്യേണ്ടത്. കെഎസ്ആർടിസിയുടെ 6399 ബസുകൾ സർവീസ് നടത്തുന്നതിന് 19281 കണ്ടക്ട്ടർമാർ ആവശ്യമാണ്. ഇപ്പോൾ 9,295 സ്ഥിര കണ്ടക്ട്ടർമാരാണ് ഉള്ളത്. പി എസ് സി ഡിവൈസ് ചെയ്ത 4051 ഉദ്യോഗാർത്ഥികളെ നിയമിക്കുമ്പോൾ 5,935 ഒഴിവുകൾ ബാക്കിയുണ്ടെന്നും എം പാനൽ ജീവനക്കാർ വ്യക്തമാക്കി.
Post Your Comments