തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ 3861 എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ നോട്ടീസ് അയച്ചു തുടങ്ങി. ഒന്‍പതിനായിരത്തിലധികം വരുന്ന എം പാനല്‍ ജീവനക്കാരില്‍ പകുതി പേരെയാണ് പിരിച്ച് വിടുന്നത്. ജീവനക്കാരെ പിരിച്ച് വിടാനും പിഎസ്സി പട്ടികയില്‍ നിന്ന് നിയമനം നടത്താനുമുള്ള ഉത്തരവ് കെഎസ്‌ആര്‍ടിസിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ജീവനക്കാരെ പിരിച്ച് വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ വീണ്ടും സമയം അനുവദിക്കണമെന്നുളള കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് നോട്ടീസ് അയക്കുന്നത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതിനാല്‍ കോടതി വിധി അനുസരിക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസി ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതം അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഇരട്ടിയാണ്. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം ഈ അനുപാതം കുറയ്ക്കണമെന്ന് നിര്‍ദേശവുമുണ്ട്.
Post Your Comments