KeralaLatest NewsUAE

പിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; ഭാര്യയുടെ മൊഴി ഇങ്ങനെ

ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് പിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ഏഴു മാസം പ്രായമുള്ള പൊന്നോമനയെ പിതാവ് ഭിത്തിയില്‍ അടിച്ചത് മൂന്നു തവണ. കുടുംബവഴക്കിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് സുലൈമാനിയയിലെ ഫ്‌ലാറ്റില്‍ ദാരുണ സംഭവമുണ്ടായത്. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭര്‍ത്താവ് ശ്രീജിത്താണ്(30) കൊടുക്രൂരത ചെയ്തത്. പിന്നാലെ ശ്രീജിത്തും ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇരുവരും തമ്മിൽ വഴക്കിടുകയും ഭര്‍ത്താവിന്റെ അക്രമത്തെ തുടര്‍ന്ന് പൊലീസിനെ വിളിക്കാന്‍ സുഹൃത്തായ മലയാളിയോട് അനീഷ ഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കുഞ്ഞിനെ ഭത്തിയില്‍ അടിച്ചതെന്ന് അനീഷ പൊലീസിനോട് പറഞ്ഞു. സംഭവത്തിനു പിന്നാലെ കുഞ്ഞുമായി അനീഷ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കോടി. ഡോക്ടര്‍മാര്‍ ആവുവിധം ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടയിലാണ് ഭര്‍ത്താവ് ശ്രീജിത്ത് ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഇതോടെ ബോധരഹിതയായ അനീഷ ഇപ്പോഴും ആശുപത്രിയിലാണ്. മൂന്ന് വര്‍ഷം മുമ്ബാണ് അനീഷ ജിദ്ദയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button