ടിജ്വാന: പറക്കുന്നതിനിടെ ഡ്രോണിലിടിച്ച് യാത്രാ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. യുഎസ് അതിര്‍ത്തി പ്രദേശമായ ടിജ്വാനയിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്യാന്‍ കാത്തിരിക്കുന്ന സമയത്താണ് വന്‍ ശബ്ദത്തോടെ ഡ്രോണ്‍ വിമാനത്തിലിടച്ചത്. യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. മെക്സിക്കന്‍ എയര്‍ലെയ്നിന്റെ ബോയിങ് 737 വിമാനമാണ് ഡ്രോണിന്റെ ആക്രമണത്തി ല്‍ പെട്ട് മുന്‍ഭാഗം തകര്‍ന്നത്.
Urgente .
Aeronave da Aeromexico colide com drone .https://t.co/NZeEzkocKchttps://t.co/SVCVbYcqVv pic.twitter.com/f5y4JUTeYI— AFAC Aviação (@AfacCasa) December 13, 2018
മുന്‍ഭാഗം തകര്‍ന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഡ്രോണുകള്‍. മിക്ക വ്യാമപരിധികളിലും ഡ്രോണുകളെ നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ഡ്രോണുകള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും നിരവധി കമ്ബനികളാണ് ചെറുതും വലുതുമായ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. സംഭവത്തിന്‍റെ നിജസ്ഥിതിയെപ്പറ്റി അന്വേഷിച്ചു വരികയാണ്.
Post Your Comments