Latest NewsIndia

മിസോറാമിനെ നയിക്കുന്നത് സോറം താങ്ക

മുഖ്യമന്ത്രിയായി അധികാരം ഏറ്റു

ഐസ്വാള്‍: ഇനി മിസോറാമിനെ നയിക്കുന്നത് നാഷ്ണല്‍ ഫ്രന്റ് നേതാവ് സോറം താങ്ക. മിസോറാം മുഖ്യമന്ത്രിയായി സോറംതാങ്ക സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മിസോ ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ.

പത്ത് വര്‍ഷത്തിനുശേഷമാണ് പ്രാദേശിക പാര്‍ട്ടിയായ എംഎന്‍എഫ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. മൂന്നാം തവണയാണ് സോറംതാങ്ക മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത്. സോറംതാങ്കയ്ക്കൊപ്പം അഞ്ചുമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 40 അംഗ നിയമസഭയില്‍ 26 സീറ്റുകള്‍ നേടിയാണ് എംഎന്‍എഫ് അധികാരത്തില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button