Latest NewsNewsIndia

മ്യാന്‍മറില്‍ നിന്ന് മിസോറാമിലേയ്ക്ക് അഭയാര്‍ത്ഥി പ്രവാഹം

ഗുവാഹത്തി: മ്യാന്‍മറില്‍ നിരവധി പേര്‍ മിസോറാമിലേയ്ക്ക് അഭയം തേടി എത്തുന്നു. മിസോറാം- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ആയിരത്തോളം അഭയാര്‍ത്ഥികളാണ് മിസോറാമിലെത്തിയത്. മ്യാന്‍മറിലെ തിങ്സായ് പ്രദേശത്ത് ഒരു സൈനിക കേന്ദ്രത്തിനുനേരെ നടന്ന ആക്രമണമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

Read Also : കിറ്റെക്സ് എം.ഡി സാബുവുമായി കളക്ടര്‍ ചര്‍ച്ച നടത്തിയത് അറിയില്ല : മലക്കം മറിഞ്ഞ് വ്യവസായമന്ത്രി പി രാജീവ്

ബര്‍മയിലെ പ്രവാസി സര്‍ക്കാരെന്ന് അറിയപ്പെടുന്ന നാഷണല്‍ യൂണിറ്റി സര്‍ക്കാര്‍ കഴിഞ്ഞ മാസം ദേശീയ തലത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. അതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വലുതും ചെറുതുമായ സംഘര്‍ഷങ്ങളുണ്ടായി. ആ സംഘര്‍ഷത്തിനുശേഷമാണ് മിസോറാമിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ പലായനം ആരംഭിച്ചത്.

278 അഭയാര്‍ത്ഥികള്‍ ഛംഫായ് ജില്ലയിലും 1,268 പേര്‍ ഹ്നതിയല്‍ ജില്ലയിലുമാണ് എത്തിയത്. 720 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ജീവിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button