Latest NewsKeralaNews

ആര്‍പ്പോ ആര്‍ത്തവം പരിപാടി; മുഖ്യമന്ത്രി പിന്മാറി

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. സംഘാടകര്‍ തീവ്രസ്വഭാവം ഉള്ളവരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. ഉന്നത പോലീസ് വൃത്തങ്ങളും, സിപിഎം നേതൃത്വവും ഇത് സ്ഥിതീകരിച്ചു.

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച്,ആചാര ലംഘനത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ഇടത് തീവ്രവാദികള്‍ അടക്കമുള്ളവര്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് ആര്‍പ്പോ ആര്‍ത്തവം.ചുംബന സമരവുമായി ബന്ധമുള്ളവരും ഇതിന്റെ സംഘാടകരായി ഉണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടിയാണിത്.സിപിഐ ദേശീയ നേതാവ് ആനിരാജ , അനിതാ ദൂബെ, -കെ ആര്‍ മീര, കെ അജിത, സാറാ ജോസഫ്, സണ്ണി എം കപിക്കാട്, സുനില്‍ പി ഇളയിടം എന്നിവരെയാണ് പരിപാടിയില്‍ സംസാരിക്കാനായി നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button