സന്നിധാനം: സന്നിധാനം വീണ്ടും ഭക്തിസാന്ദ്രമാകുന്നു. പ്രതിഷേധങ്ങളുടെ തീക്കനൽ അണഞ്ഞു തുടങ്ങി. പമ്ബയിലും സന്നിധാനത്തും പൊലീസിനെ നിയന്ത്രിക്കുന്നത് ഭക്തരായ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇതോടെ പ്രശ്‌ന രഹിത തീര്‍ത്ഥാടനത്തിലേക്ക് കാര്യങ്ങള്‍ കടക്കുകയാണ്. ശബരിമലയിലേക്കുള്ള ഭക്തജന തിരിക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു മാറ്റം വരുത്തിത്. പൊലീസിന്റെ യാഥാര്‍ത്ഥ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മണ്ഡല തീര്‍ത്ഥാടനത്തിന്റെ അവസാന ദിവസങ്ങളില്‍ പൊലീസിലെ ഭക്തരെ സന്നിധാനത്തും മറ്റിടങ്ങളിലും നിയമിച്ചത്.
കഴിഞ്ഞ രണ്ടു ഘട്ടത്തില്‍ വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ 5,200 പൊലീസുകാര്‍ ഉണ്ടായിരുന്നത് 4,200 ആക്കി. ക്രമസമാധാന ചുമതലയ്ക്കു മാത്രമായി നിയോഗിച്ചവരിലാണ് കുറവുവരുത്തിയത്. മരക്കൂട്ടത്ത് സുരക്ഷാ ചുമതലയ്ക്ക് നേരത്തേ എസ്‌പി.യായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇത് ഒഴിവാക്കി. മൂന്നാംഘട്ടത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റുതോടെയാണ് മാറ്റങ്ങള്‍. ഐജി ശ്രീജിത്തിനാണ് ഇപ്പോള്‍ സന്നിധാനത്തേയും പമ്ബയിലേയും സുരക്ഷാ ചുമതല. നേരത്തെ രഹ്നാ ഫാത്തിമയുമായി മല കയറിയതും ശ്രീജിത്തായിരുന്നു. നടപ്പന്തലില്‍ ശ്രീജിത്ത് നടത്തിയ നീക്കമാണ് ആചാര സംരക്ഷണത്തിന് അനുകൂലമായി മാറിയത്. പിന്നീട് സന്നിധാനത്ത് എത്തി ശ്രീജിത്ത് അയ്യപ്പനെ തൊഴുതു കരയുന്ന ചിത്രവും വൈറലായി. ഇതിന് ശേഷമാണ് വീണ്ടും ശ്രീജിത്ത് ശബരിമലയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.
മരക്കൂട്ടം മുതല്‍ സന്നിധാനം വരെ മൂന്ന് എസ്‌പി.മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ രണ്ടായി. സന്നിധാനത്ത് വനിതാ പൊലീസിന്റെ എണ്ണം 15-ല്‍ നിന്ന് ആറാക്കി. എന്നാല്‍, നിരോധനാജ്ഞ പിന്‍വലിക്കാന്‍ സാധ്യത കുറവാണ്. സന്നിധാനത്ത് പൊലീസ് കണ്‍ട്രോളര്‍മാരായി എസ്‌പി.മാരായ ജി. ജയദേവ്, പി.ബി. രാജീവ് എന്നിവര്‍ ചുമതലയേറ്റു. പമ്ബയില്‍ ക്രൈംബ്രാഞ്ച് എസ്‌പി.യായ ഷാജി സുഗുണന്‍ ക്രമസമാധാനത്തിന്റെ ചുമതലയേറ്റു. ബന്തവസിന്റെ ഉത്തരവാദിത്വം കോഴിക്കോട് സിറ്റി കമ്മിഷണറായ മഹേഷ് കുമാര്‍ 18 വരെ തുടര്‍ന്നും വഹിക്കും.
Post Your Comments