കർണാടക: ജാമ്യം കിട്ടാതെ കേരളത്തിലേക്ക് മടങ്ങി വരില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമല യുവതിപ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി മുൻപന്തിയിലെത്തിയവരിൽ പ്രമുഖനായിരുന്നു രാഹുൽ ഈശ്വർ. എന്നാല്‍ ശബരിമലയിലെ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് പൊലീസ്, രാഹുല്‍ ഈശ്വരനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post Your Comments