KeralaLatest News

വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയിൽ കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ജിബിന്‍ സണ്ണിയാണ് ഇന്ന് രാവിലെ കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. 22 വയസ്സ് പ്രായമുള്ള ജിബിന്‍ മുളുണ്ട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ സജീവ അംഗം കൂടിയാണ്. വാഗ്ലെ എസ്റ്റേറ്റ് ഏരിയ മെമ്ബര്‍ ആയ ഓ പി സണ്ണിയുടെ മകനാണ് ജിബി. മുംബൈയിലെ ശാന്തി നഗർ നിവാസിയായിരുന്നു ജിബിൻ.
ഭൗതിക ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം താനെ രാജാവാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button