
റഷ്യ: മാമോദീസാ വെള്ളത്തില്‍ മുങ്ങാന്‍ ഭയന്ന കുട്ടിയെ പുരോഹിതന്‍ ബലം പ്രയോഗിച്ച് വെള്ളത്തില്‍ മുക്കുന്ന പുരോഹിതന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഇത്തരത്തിൽ ഞെട്ടിച്ച് പെണ്‍കുഞ്ഞിന് മാമോദീസ നല്‍കിയ പുരോഹിതനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പടിഞ്ഞാറന്‍ റഷ്യയിലെ ഒരു ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം. സെന്റ് ജോര്‍ജ് കോണ്‍വെന്റിലെ പുരോഹിതനായ ഇലിയ സെംറ്റിറ്റോയെയാണ് രണ്ട് വയസ്സായ പെണ്‍കുഞ്ഞിനെ ഞെട്ടിക്കുന്ന രീതിയില്‍ മാമ്മോദീസ മുക്കിയത്. ചടങ്ങിന് പിന്നാലെ കുഞ്ഞിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുരോഹിതനെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു.
https://youtu.be/s4M5THGNFdM
Post Your Comments