തിരുവന്തപുരം: വനിതാ മതിലിനെതിടെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചാല്‍ ഏത് വര്‍ഗീയ വാദിയേയതും നവോത്ഥാന നായകനാക്കുമെന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ വര്‍ഗീയ വിഷം വിതയ്ക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് നാളെ മുഖ്യമന്ത്രിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചാല്‍ അവരേയും നവേത്ഥാന നായകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരുന്ന യുഡിഎഫ് എംഎല്‍എമാര്‍ക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം യുഡിഎപ് എംഎല്‍എമാര്‍ 11 ദിവസം സ്ത്യഗ്രഹമിരുന്നിട്ടും 9 ദിവസം സഭ സ്തംഭിപ്പിച്ചിട്ടും വിഷയത്തില്‍ ഇടപെടാതെ മുഖ്യമന്ത്രി നിയമസഭയില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം യുഡിഎഫിന്റെ ഭരണകാലത്ത് ശബരിമലയ്ക്കു വേണ്ടി ചെയത് കാര്യങ്ങള്‍ നോക്കിയാല്‍ മുഖ്യമന്ത്രിയുടെ മനസുമാറുമെന്നും കണ്ണിലെ കൃഷ്ണമണി പോലെയാണ് യുഡിഎഫ് ശബരിമലയെ നേക്കിയതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംഎല്‍എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍.ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരുന്നത്. സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞതിനാല്‍ നിയമസഭയ്ക്കു മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമരം അവസാനിപ്പിച്ചത്.
Post Your Comments