Latest NewsIndia

കാടിനകത്ത് ധ്യാനത്തിലിരുന്ന ബുദ്ധസന്യാസിയെ പുലി കടിച്ചു കൊന്നു

താഡോബ അന്ധേരി കടുവ സങ്കേതത്തില്‍പ്പെട്ട പ്രദേശമാണ് രാംദേഗി

മുംബൈ: ധ്യാനത്തില്‍ മുഴുകിയിരുന്ന ബുദ്ധ സന്യാസിയെ പുലി കടിച്ചു കൊന്നു. മഹാരാഷ്ട്രയില്‍ ചന്ദ്രാപുര്‍ ജില്ലയിലെ രാംദേഗിയിലാണ് സംഭവം. കൊടുംകാട്ടില്‍ ധ്യാനത്തിനു പോയ സന്യാസിയെയാണ് പുലി പിടിച്ചത്. സന്ന്യാസിയായ രാഹുല്‍ വാക്കേയാണ്(35) പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

താഡോബ അന്ധേരി കടുവ സങ്കേതത്തില്‍പ്പെട്ട പ്രദേശമാണ് രാംദേഗി. ഇവിടെ ഒരു മരച്ചുവട്ടില്‍ ഒരു മാസമായി ധ്യാനത്തിലായിരുന്നു വാക്കേ.  ഇദ്ദേഹത്തിന് ഭക്ഷണമെത്തിക്കാന്‍ ദിവസവും രണ്ട് സന്യാസികള്‍ ഇവിടെ എത്തുമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇവര്‍ ഭക്ഷണമായി എത്തിയപ്പോള്‍ വാക്കേയെ പുലി ആക്രമിക്കുന്നത് കാണുകയായിരുന്നു. എന്നാല്‍ സന്യാസിയെ രക്ഷിക്കാനായി ആളുകളുമായി എത്തിയപ്പോഴേക്കും വാക്കേ മരിച്ചിരുന്നു.

വന്യജീവികളുടെ സാന്നിധ്യമുള്ള സംരക്ഷിതകടുവാസങ്കേതത്തിലാണ് അപകടമുണ്ടായത്. ഇവിടെ 88 കടുവകളും പുലികളും മറ്റു മൃഗങ്ങളുമുണ്ടെന്നാണ് കണക്ക്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രസന്ദര്‍ശനസമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും സൗരവൈദ്യുത വേലി പണിയാനുള്ള ആലോചനയുമുണ്ട്. അതേസമയം കാട്ടിനുള്ളിലേക്കു പോകുന്നത് അപകടമാണെന്ന് സന്ന്യാസിമാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗജേന്ദ്ര നര്‍വാനേ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button