ഭോപ്പാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനെ തെരഞ്ഞെടുത്തു. എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ വച്ച് ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍ നാഥിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങും യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയും നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു ചര്‍ച്ചകള്‍. എ.കെ.ആന്റണിയാണ് പ്രഖ്യാപനം നടത്തിയത്.
സത്യപ്രതിജ്ഞ വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ നടക്കും. മുന്‍ കേന്ദ്രമന്ത്രിയായ കമല്‍നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
Post Your Comments