കൊച്ചി: മധ്യവയ്സകന്‍ സെക്രട്ടറിയേറ്റ് നടയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെ പരിഹസിച്ച് പ്രമുഖ മാധ്യമ നിരീക്ഷകന്‍ അഡ്വ.എ.ജശങ്കര്‍ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഹര്‍ത്താലിനെ നിശിതമായി വിമര്‍ശിച്ചത്. മരിച്ചയാള്‍ക്കു രാഷ്ട്രീയമില്ലെന്നും മനോരോഗിയാണെന്നും ജീവിത നൈരാശ്യം നിമിത്തമാണ് ജീവനൊടുക്കിയതെന്നും പോലീസ് പറയുന്നു. ബന്ധുക്കള്‍ അത് ആവര്‍ത്തിക്കുന്നൂ. എന്നാല്‍ സുപ്രീംകോടതി വിധിയോടും സര്‍ക്കാര്‍ നിലപാടിനോടുമുളള പ്രതിഷേധ സൂചകമാണ് ആത്മാഹൂതി എന്നാണ് ബിജെപിയുടെ ആരോപണം എന്നാണ് ജയശങ്കറിന്റെ വിമര്‍ശനം. ശബരിമല വിഷയത്തില്‍ ബിജെപി ഇതുവരെ നടത്തിയ ഹര്‍ത്താലുകളെയും ജയശങ്കര്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയും ബിജെപിയുടെ സമര പാരമ്പര്യവും പരിഗണിക്കുമ്പോള്‍ വരുന്ന മകരവിളക്കിനു മുമ്പ് എട്ടോ ഒമ്പതോ ഹര്‍ത്താലിനു കൂടി സ്‌കോപ്പുണ്ട് എന്നാണ് ജയശങ്കറിന്റെ വാദം. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ശ്രുതിയുള്ള സാഹചര്യത്തില്‍ ഒടിയന്‍ സിനിമ റിലീസാകുന്ന ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായിലെന്നും അദ്ദേഹം ബിജെപിയെ വിമര്‍ശിച്ചു. ശ്രീധരന്‍ പിള്ളയദ്ദേഹത്തോട് ലാലേട്ടന്‍ ക്ഷമിച്ചാലും അയപ്പ സ്വാമി പൊറുക്കില്ല എന്ന് പറഞ്ഞാണ് ജയശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഡ്വ.എ.ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സെക്രട്ടേറിയറ്റ് നടയില്‍ സമരപ്പന്തലിനരികില്‍ ആത്മാഹൂതി ചെയ്തയാളോടുളള ആദര സൂചകമായി ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു. മരിച്ചയാള്‍ക്കു രാഷ്ട്രീയമില്ലെന്നും മനോരോഗിയാണെന്നും ജീവിത നൈരാശ്യം നിമിത്തമാണ് ജീവനൊടുക്കിയതെന്നും പോലീസ് പറയുന്നു. ബന്ധുക്കള്‍ അത് ആവര്‍ത്തിക്കുന്നു. സുപ്രീംകോടതി വിധിയോടും സര്‍ക്കാര്‍ നിലപാടിനോടുമുളള പ്രതിഷേധ സൂചകമാണ് ആത്മാഹൂതി എന്ന് ബിജെപി ആരോപിക്കുന്നു. ഇനി അഥവാ ജീവിതനൈരാശ്യം ഉണ്ടായെങ്കില്‍ തന്നെ അത് ശബരിമലയുമായി ബന്ധപ്പെട്ടതാകും.
ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന ആറാമത്തെ ഹര്‍ത്താലാണിത്. മൂന്നെണ്ണം ജില്ലാതല ഹര്‍ത്താല്‍; ഇതടക്കം മൂന്നെണ്ണം സംസ്ഥാന ഹര്‍ത്താല്‍. ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയും ബിജെപിയുടെ സമര പാരമ്പര്യവും പരിഗണിക്കുമ്പോള്‍ വരുന്ന മകരവിളക്കിനു മുമ്പ് എട്ടോ ഒമ്പതോ ഹര്‍ത്താലിനു കൂടി സ്‌കോപ്പുണ്ട്.
കേരളത്തിന്റെ ദേശീയാഘോഷം ഹര്‍ത്താലാണ്. എങ്കിലും മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമ റിലീസാകുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയല്ല. പ്രത്യേകിച്ചും ലാലേട്ടന്‍ തിരുവനന്തപുരത്തു മത്സരിക്കും എന്ന് ശ്രുതിയുളള സാഹചര്യത്തില്‍. ശ്രീധരന്‍ പിള്ളയദ്ദേഹത്തോട് ലാലേട്ടന്‍ ക്ഷമിച്ചാലും അയ്യപ്പ സ്വാമി പൊറുക്കില്ല.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1808013812661670/?type=3&__xts__%5B0%5D=68.ARBeN8xiL_Uqh0y16E6Vxk_acH_HBrsaXr91wu2Nt333b5mc-N9IcLYqJJ7o3ivR7i-PdQn0z5S2RC7hKK0DvLj2q1KjMENEW5hHAA9o_R73tME8LrvDF8tT8PLT-eoPmVDFQZLtlvviFw3zDhEQVpJ9ijgJDfQF0_bNTS12bqg-IuKGHv46qtqtwLE0ajQ85je7W9ZLNXLLd6kAYEX_wYLb9k0slaOTWVtSMPCuCe3qMGEO_SuSCQ-dvBn4NQ3RY5yiTeBDSj_zeRiMy3d4fLK2zh6ITTcoDrIFaAVvJtfEIRIKodR37mnUQyFR4z3lXL50aEKkKkEyjBY8FfQn-efVnQ&__tn__=-R
Post Your Comments