ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ നായകനായ ഒടിയന് റിലീസ് ചെയ്തതിന് പിറകെ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്കില്‍ സിനിമാ പ്രേമികളുടെ പൊങ്കാല. കുഴപ്പമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തള്ളിമറിച്ച് പ്രതീക്ഷയുണര്‍ത്തി ശ്രീകുമാര്‍ മേനോന് കുഴപ്പത്തിലാക്കി എന്നാണ് ആരാധകരുടെ വിമര്‍ശനം. മോഹന്‍ലാലിന്റെ അഭിനയം കലക്കിയെങ്കിലും സംവിധായകന് മോശമാക്കി എന്നാണ് പരക്കെയുള്ള വിമര്‍ശനം.
ഇതേ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജിന് കീഴില്‍ പ്രേക്ഷകര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് തന്നെയാണ് ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത് എന്നതാണ് പ്രധാനം. കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്.
സിനിമയുടെ റിലീസിംഗിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ പ്രസ്ഥാനത്തോട് പിണങ്ങിയ സംഘമിത്രങ്ങളെ കൂടിയാണ് നിങ്ങള്‍ ചതിച്ചതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള ഒരു കമന്റ്.‘എല്ലാ ഇക്കാ ഫാന്‍സും ഇവിടം വിട്ടു പോകേണ്ടതാണ് ഏട്ടന് ഫാന്‍സിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഇക്കായേം കൂടി ഈ പടത്തില്‍ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കാവുന്നതാണ് ‘-എന്നാണ് ഒരു കമന്റ്.
Post Your Comments