തിരുവനന്തപുരം•ബി.ജെ.പി സമരപന്തലിന് മുന്നില്‍ മധ്യവയസ്കന് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ബി.ജെ.പി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു മരിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
ഇന്നു നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകള്‍ ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബഹറ ജില്ല പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. അക്രമം നടത്തുന്നവരെയും നിര്‍ബന്ധിച്ച് കടയടപ്പിക്കുന്നവരെയും വഴി തടയുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.
Post Your Comments