പാലക്കാട്: റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ആവശ്യം ഇല്ല. പേര് ചേർക്കാൻ ഇനി ആധാർ കാർഡ് മാത്രം മതിയെന്ന് പൊതുവിതരണവകുപ്പ് അറിയിച്ചു. കൂടാതെ കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽമാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്തുനൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.
കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള അധികച്ചെലവും കാലതാമസവും ഒഴിവാക്കാനായി റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ആർ.സി.എം.എസ്.) ആവശ്യമായ തിരുത്തലുകൾ വരുത്തിയശേഷം നിലവിലെ കാർഡിൽത്തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ, താലൂക്ക് സപ്ലെ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.
Post Your Comments