Latest NewsIndia

ആഡംബരത്തിളക്കത്തില്‍ അംബാനിയുടെ മകളുടെ വിവാഹം : ചിത്രങ്ങള്‍ കാണാം..

മുംബൈ: ആഡംബരത്തിളക്കത്തില്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം. ദക്ഷിണ മുംബൈ പെഡ്ഡര്‍ റോഡില്‍ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേര്‍ പങ്കെടുത്തു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, നടന്‍ അമിതാഭ് ബച്ചനും കുടുംബവും, മകനും നടനുമായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും, ആമിര്‍ഖാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക് ജോനാസ്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ തുടങ്ങി ബോളിവുഡ് ക്രിക്കറ്റ് രംഗത്തെ പ്രമുഖരെല്ലാവരുമെത്തി.

ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രമുഖരാണു പിരമല്‍ ഗ്രൂപ്പ്. നാലു ദശാബ്ദത്തോളമായി അംബാനി-പിരമല്‍ കുടുംബാംഗങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. സെപ്റ്റംബറില്‍ ഇറ്റലിയിലായിരുന്നു വിവാഹ നിശ്ചയം. രാജസ്ഥാനിലെ ഉദയ്പുരില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തിയ ചടങ്ങുകള്‍ക്കു ശേഷമാണ് ഇന്നലെ വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button