അക്ര: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ പ്രതിമ ഘാന സര്‍വകലാശാല കാമ്പസില്‍ നിന്നും നീക്കം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തത്. ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാര്‍ഥികളും അധ്യാപകരുമാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ഗാന്ധി വംശീയ വാദിയെന്നാരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
ആഫ്രിക്കന്‍ ദേശീയ നേതാക്കളുടെ പ്രതിമകളാണ് കാമ്പസില്‍ വയ്‌ക്കേണ്ടത്. അതേസമയം ആഫ്രിക്കക്കാരെ കാഫിറുകള്‍ എന്നു വിശേഷിപ്പിച്ച ഗാന്ധിയുടെ പ്രതിമ മാറ്റണം എന്നുമായിരുന്നു പ്രക്ഷോഭത്തിനിറങ്ങിയവരുടെ വാദം. ഇതിനായി സമൂഹ മാധ്യമങ്ങളില്‍ കാമ്പയിനും ഒപ്പു ശേഖരണവും നടത്തിയിരുന്നു.
2016 ജൂണിലാണ് ഘാന സര്‍വകലാശാലയില്‍ ഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്തത്. അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയുടെ ഘാന സന്ദര്‍ശനത്തിനിടെ അദ്ദേഹമാണ് പ്രതിമ അനാവരണം ചെയ്തത്. അതേസമയം 2013ലും ഗാന്ധിക്കെതിരെ ആഫ്രിക്കന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തലസ്ഥാനമായ ജൊഹന്നാസ്ബര്‍ഗിലായിരുന്നു ഇത്.
Post Your Comments