UAELatest News

ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടൈത്തി: യുവതി ചെയ്തത് ഇങ്ങനെ

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടു

ദുബായ്: ബസില്‍ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി യുവതി. ദുബായിലെ നഹ്ദയില്‍ നിന്ന് യാത്ര ചെയ്ത ഏഷ്യക്കാരിയായ യുവതിയാണ് തന്നെ ശല്യം ചെയ്തയാളെ 40 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയുടെ ബസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. ഇതിനിടയില്‍ ഒരാള്‍ സീറ്റിനിടയിലൂടെ കൈ കടത്തി യുവതിയുടെ ശരീരത്തില്‍ പിടിക്കുകയായിരുന്നു.

അതേസമയം തന്റെ ശരീരത്തില്‍ എന്തോ തട്ടുന്നത് പോലെ തോന്നിയെങ്കിലും സീറ്റിന്റെ വശത്തുള്ള കൈപ്പിടിയായിരിക്കുമെന്ന് കരുതി ആദ്യം യുവതി ഇത് അവഗണിക്കുകയായിരുന്നു. പിന്നീടിത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോഴാണ് ആരോ തന്റെ ശരീരത്തില്‍ തൊടുകയാണെന്ന് യുവതിക്ക് മനസ്സിലായത്. അതേസമയം സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബഹളം വെച്ച് തുടങ്ങിയപ്പോഴേക്കും പ്രതി ബസില്‍ നിന്ന് രക്ഷപ്പെട്ടു.

തുടര്‍ന്ന് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് യുവതി ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍  റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയെ സമീപിക്കണമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ആര്‍ടിഎ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാസ്# യുവതിക്ക് സിസിടിവി ദൃശ്യങ്ങള്‍ അഞ്ച് ദിവസം കൂടുമ്പോള്‍ നഷ്ടമാകുന്നതിനാല്‍ യുവതിക്കിത് ലഭിച്ചില്ല. അതേസമയം ഉപദ്രവിച്ച് വ്യക്തിയെ ഇനി കാണുകയാണെങ്കില്‍ അയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പോലീസിനു നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

പിന്നീട് 40 ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ വീണ്ടും കണ്ടെത്തുകയായിരുന്നു. എന്നാല്‍ അതേ റൂട്ടില്‍ ബസില്‍ യാത്ര ചെയ്യവെയാണ് യുവതി അയാളെ വീണ്ടും കണ്ടെത്തിയത്. യുവതിയെ ശല്യം ചെയ്ത ദിവസം ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം തന്നെയായിരുന്നു അയാള്‍ ധരിച്ചിരുന്നത്. അത് പ്രതിയെ പിടികൂടാന്‍ സഹായമാന്നും യുവതി പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍  യുവതിയുടെ സൗന്ദര്യം കണ്ടപ്പോള്‍ താന്‍ മറ്റൊന്നും ആലോചിച്ചില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button