ബെംഗളുരു: ആറംഗ സംഘം സെൽഫിയെടുക്കുന്നതിന് തടസ്സമായെന്നാരോപിച്ച് 15 വയസുകാരനായ വിദ്യാർഥിയെ സഹോദരന്റെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ചവശനാക്കി.
അക്കയമ്മ ബെട്ടയിൽ ഇളയ സഹോദരനോടൊപ്പം വിനോദ യാത്ര പോയ 15 വയസുകാരനായ വിദ്യാർഥിക്കാണ് ക്രൂര മർദ്ദമനേൽക്കാനിടയായത്.
ആറംഗ സംഘത്തിലെ രണ്ട് പേർ സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി പെടുകയായിരുന്നു, ചീത്തവിളിച്ച് കൊണ്ട് എത്തിയ മറ്റ് നാല് പേർ കൂടി എത്തിയതോടെ കുട്ടിയെ ഇവർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ക്രൂരമായ മർദ്ദനത്തിൽ കുട്ടിയുടെ പല്ല് നഷ്ട്ടപ്പെടുകയും ചെയ്തതായിയ ചിക്കജാല പോലീസ് വ്യക്തമാക്കി, സംഭവത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments