തിരുവനന്തപുരം: സ്കൂള്‍ നിശ്ചയിച്ച യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളി കോടതി. ഇത്തരം ഒരു ആവശ്യത്തിനായി സ്കൂള്‍ മാനേജ്മെന്റിനോട് ഉത്തരവിടാനാകില്ല എന്നാണ് ഹൈക്കോടതി അറിയിച്ചത്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടുവിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
മത വിശ്വാസം പാലിക്കുക എന്ന അവകാശത്തേക്കാള്‍ മുന്‍ഗണന സ്കൂള്‍ നടത്തിപ്പിനായി സ്കൂള്‍ മാനേജ്മെന്റിനുള്ള അവകാശത്തിനാണ് എന്ന് ജസ്റ്റിസ് വ്യക്തമാക്കി. ഹര്ജിക്കാരായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുക്കൈ ഷര്‍ട്ടും തട്ടവും ധരിക്കാനുള്ള അനുമതി നല്‍കണോ വേണ്ടയോ എന്ന് സ്കൂള്‍ അധികൃതര്‍ തീരുമാനിക്കും എന്നും കോടതി അറിയിച്ചു.
Post Your Comments