കോട്ടയം: ഇക്കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലും മറ്റുമായി വികൃതമായ രീതിയിൽ പെണ്‍കുട്ടികള്‍ യൂണിഫോം ധരിച്ച ചിത്രം പ്രചരിച്ചിരുന്നു. ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലേത് എന്ന രീതിയിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഇതിനെതിരെ സ്കൂൾ അധികൃതർ തന്നെ രംഗത്തെത്തി. ഇത്തരത്തിൽ പ്രചരിക്കുന്ന പെണ്‍കുട്ടികള്‍ യൂണിഫോം ധരിച്ച ചിത്രം വ്യാജമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ഫോട്ടോഷോപ്പില്‍ വികൃതമാക്കിയ ചിത്രമാണ് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിലിട്ട ചിത്രമാണ് ഇപ്പോള്‍ വിവാദത്തിനടിസ്ഥാനം. എന്നാല്‍, പ്രസ്തുത ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ മുഖം മറയ്ക്കാന്‍ മാത്രമാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
Post Your Comments