![SABARIMALA-KARMA-SAMITY](/wp-content/uploads/2018/12/sabarimala-karma-samity.jpg)
കൊച്ചി•തിരുവനന്തപുരത്ത് അയ്യപ്പഭക്തന്‍ ആത്മാഹുതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചു. വിശ്വാസങ്ങളെ ഇല്ലാതാക്കി പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചൊതുക്കാനുള്ള സര്‍ക്കാര്‍ നിലപാടാണ് ഭക്തന്റെ ആത്മാഹുതിയില്‍ വരെ എത്തിച്ചിരിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ച് ശബരിമല ദര്‍ശനം സാധാരണ നിലയിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ അറിയിച്ചു.
വേണുഗോപാലന്‍ നായരുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരാണെന്നാരോപിച്ചാണ്ണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാ സര്‍ക്കാറിന്‍റെ ശ്രമത്തില്‍ മനം നെന്താണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് ബി.ജെ.പി ആരോപിക്കുന്നത്.
Post Your Comments