Latest NewsKerala

ഈ സാമൂഹിക മുന്നേറ്റത്തിന് സര്‍ക്കാര്‍ പണം ഉപയോഗിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതില്‍ സൃഷ്ടിക്കാനും വനിതകളെ അതില്‍ പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാര്‍ ആശയ പ്രചാരണം നടത്തും. വനിതാമതില്‍ ഒരു സാമൂഹിക മുന്നേറ്റമാണ്. നവോത്ഥാന സംഘടനകള്‍ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാമതിലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെയും സംഘടനകളെയും തടയാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവും, പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തെ പ്രതിരോധിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതിലെന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. ആരൊക്കെ എതിര്‍ത്താലും വിട്ടുനിന്നാലും ആശയവുമായി മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. ഡിസംബര്‍ ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കാനൊരുങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button