കാത്തിരിപ്പുകൾ അവസാനിപ്പിക്കാൻ നോക്കിയ 8.1 വിപണിയിൽ. ഡൽഹിയിൽ വെച്ചായിരുന്നു ഇന്ത്യയിലേക്കുള്ള ഫോണിന്റെ രംഗ പ്രവേശം. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസർ, 12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ ഉൾപ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, സെല്‍ഫി ക്യാമറയും, റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന 3500 എംഎഎച്ച് ബാറ്ററി, ‘ബോക്കെ’ ഇഫക്ട്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സവിശേഷതകൾ ഫോണിൽ പ്രതീക്ഷിക്കാം.
ആന്‍ഡ്രോയിഡ് പൈ ഓഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക.നാല് ജിബി റാം, ആറ് ജിബി റാമും. 64 ജിബി 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പുകളുള്ള ഫോണിനു 26,999 രൂപ മുതലാണ് വില.
Post Your Comments