രാജ്യത്ത് 6ജി മുന്നേറ്റത്തിന് തുടക്കമിട്ട് നോക്കിയ. നോക്കിയയുടെ 6ജി ലാബ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം നിർവഹിച്ചു. ബെംഗളൂരുവിലാണ് നോക്കിയ 6ജി ലാബ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഇന്നവേഷൻ ഹബ്ബാക്കി മാറ്റുന്നതിനുളള നോക്കിയയുടെ ആദ്യത്തെ ചുവടുവെപ്പ് കൂടിയാണ് 6ജി ലാബിന്റെ പ്രവർത്തനം. വ്യവസായങ്ങളുടെയും, സമൂഹത്തിന്റെയും ഭാവി ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് 6ജി ലാബിന്റെ പ്രവർത്തനം.
കഴിഞ്ഞ മാസം ജനീവയിൽ നടന്ന യോഗത്തിൽ 6ജി കവറേജിനുള്ള ഇന്ത്യയുടെ നിർദ്ദേശം യുഎൻ ബോഡി ഐടിയുവിന്റെ പഠനസംഘം അംഗീകരിച്ചിരുന്നു. ഇത് സാങ്കേതികവിദ്യയുടെ നെക്സ്റ്റ് ജനറേഷന്റെ വികസനത്തിന് ആവശ്യമായ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ടെലികോം ഡിപ്പാർട്ട്മെന്റ് പിന്തുണയ്ക്കുന്ന വ്യവസായങ്ങളും, അക്കാദമിയും തമ്മിലുള്ള സഹകരണത്തിലൂടെ 200-ലധികം പേറ്റന്റുകളാണ് സ്വന്തമാക്കിയത്. അതിനാൽ, 6ജി സാങ്കേതികവിദ്യയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ മുന്നേറ്റം നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Also Read: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് മണ്ണ് മോഷ്ടിച്ചു: പ്രതി പിടിയില്‍
Post Your Comments