പമ്പ: നടവരവ് കുറഞ്ഞെങ്കിലും ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഡിജിറ്റല്‍ കാണിക്കയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിുകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് സന്നിധാനത്ത് ഇ കാണിക്ക നടപ്പിലാക്കിയത്. ഇതിലൂടെ ഭക്തര്‍ക്ക് കാശ്് കയ്യില്‍ കരുതാതെ തന്നെ സൈ്വപ്പിംഗ് മെഷീന്‍ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്ക അര്‍പ്പിക്കാം.
സന്നിധാനത്തെ ഗണപതി ക്ഷേത്രത്തിനടുത്താണ് ഇ കാണിക്ക സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിനായി അഞ്ച് സൈപ്പിംഗ് മെഷീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിദിനം പതിനായിരത്തിലധികം രൂപ ഡിജിറ്റല്‍ കാണിക്കയിലൂടെ ലഭിക്കുന്നുവെന്നാണ് കണക്ക്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ ആണ് ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതേസമയം, മണ്ഡല മാസ തീര്‍ഥാടനം 24 നാള്‍ പിന്നിടുമ്‌ബോള്‍ നടവരവ് കഴിഞ്ഞ വര്‍ഷത്തെതിന്റെ പകുതി മാത്രമാണ്.
Post Your Comments