Latest NewsKeralaNews

ഇ- പോസ് മെഷീനുകളുടെ തകരാറുകൾക്ക് പരിഹാരം! സംസ്ഥാനത്ത് റേഷൻ വിതരണം പുനസ്ഥാപിച്ചു

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ച് വരെയാണ് ഉണ്ടാവുക

രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ആരംഭിച്ചു. ഇ-പോസ് മെഷീനുകളിലെ തകരാറുകൾ പരിഹരിച്ചതിനുശേഷമാണ് റേഷൻ വിതരണം പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ, ഇന്നലെ മാത്രം 6.78 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. അതേസമയം, ചില ഇടങ്ങളിൽ നിന്ന് മാത്രം ഇ-പോസ് മെഷീനുകളുടെ തകരാറുകൾ ഉന്നയിച്ച് പരാതി ഉയർന്നെങ്കിലും, അവ ഉടൻ തന്നെ പരിഹരിച്ചിട്ടുണ്ട്. അതേസമയം, ഇ-പോസ് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ മൂന്ന് ദിവസത്തേക്ക് കടകൾ അടച്ചിടുകയും, ഏപ്രിൽ 29-ന് തുറന്നു പ്രവർത്തിക്കുകയുമായിരുന്നു.

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ച് വരെയാണ് ഉണ്ടാവുക. ആറാം തീയതി മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. നിലവിൽ, റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ കടകൾ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ കടകൾ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെയുമാണ് പ്രവർത്തിക്കുക. ഇന്ന് വരെയാണ് ഈ ക്രമീകരണം ഉണ്ടായിരിക്കുക.

Also Read:

shortlink

Related Articles

Post Your Comments

Related Articles


Back to top button