മാവുങ്കല്‍ : തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപിയെ ആരും എഴുതിത്തള്ളേണ്ടെന്നും വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.
മുതിര്‍ന്ന ബിജെപി നേതാവായിരുന്ന മടിക്കൈ കുമാരന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് സഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ്. സമൂഹമെന്ന കുടുംബത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ചുവെന്നതാണ് മടിക്കൈ കുമാരനെ വ്യത്യസ്ഥനാക്കുന്നതെന്നും കൃഷ്ണദാസ് ആനുസ്മരിച്ചു. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
Post Your Comments