News

ആശുപത്രിയില്‍ വെച്ച് സര്‍ക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. നിരാഹാര സമര പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷം തന്നെ മെഡിക്കല്‍ കോളേജില്‍ ശവങ്ങള്‍ക്കൊപ്പമാണ് കിടത്തിയതെന്ന് രാധാകൃഷ്ണന്‍ ആരോപിക്കുന്നു. മലേറിയ ബാധിച്ചവര്‍ക്കൊപ്പവും എച് 1 എന്‍ 1 ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തി. ഈ സംഭവത്തില്‍ മുഖ്യമന്തി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ, സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്ന എ എന്‍ രാധകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹര സമരം കിടന്നത്. എട്ടു ദിവസത്തെ നിരാഹര സംരത്തിന് ശേഷം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എ എന്‍ രാധാകൃഷ്ണന് പകരം ബിജെപിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button