Latest NewsKerala

ഹര്‍ത്താലുമായി എല്ലാവരും സഹകരിക്കണം – എം.ടി രമേശ്‌

തിരുവനന്തപുരം: ശബരിമലയോടുള്ള പിണറായി വിജയൻ സർക്കാരിന്റെ നിലപാടിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ സമര പന്തലിൽ എത്തി അവർ ഉയർത്തിയ അതേ ആവശ്യം ഉന്നയിച്ച് ഒരാൾ ആത്‍മഹത്യ ചെയ്ത സംഭവം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. അയ്യപ്പന് വേണ്ടിയാണ് ഞാൻ മരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞാണ് അദ്ദേഹം ആത്‍മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തി ബോധം മറയുന്നത് വരെ ഇതേ കാര്യം അദ്ദേഹം പറയുന്നുമുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ സർക്കാരിന്റെ പിടിവാശിയാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിക്കാൻ ബിജെപി നിർബന്ധിതമായത്. ഇതിനോട് എല്ലാവരും സഹകരിക്കണം.

ശബരിമല ഉൾപ്പടെയുള്ള തീർഥാടകർ, അഖിലേന്ത്യാ പരീക്ഷകൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എം ടി രമേശ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button