ദുബായ് : യു.എ.ഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്ത്രാലയം. പുതിയ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുമായി ഒരു സംഘം ഇറങ്ങിയിട്ടുണ്ട്. ജനങ്ങള്‍ എപ്പോഴും തങ്ങളുടെ മൊബൈലിലേയ്ക്ക് ബാങ്കിംഗ് വിവരങ്ങളെ സംബന്ധിയ്ക്കുന്ന സന്ദേശങ്ങളോ, വാട്്‌സ് ആപ്പ് സന്ദേശങ്ങളോ, ഇ-മെയില്‍ സന്ദേശങ്ങളോ വരികയാണെങ്കിലല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. മാത്രമല്ല, എടിഎം കാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.
ചില യു.എ.ഇ നിവാസികള്‍ക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ബാങ്കിംഗ് വിവരങ്ങളെ സംബന്ധിച്ചും എടിഎം കാര്‍ഡിനെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ആരാഞ്ഞ് സന്ദേശങ്ങള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ മന്ത്രാലയം ജനങ്ങള്‍ക്ക് ജാഗ്രതാസന്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments