പുനലൂര്‍• കഷണ്ടിക്ക് ചികിത്സ നല്‍കി ശ്രദ്ധേയമാവുകയാണ് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി. പുനലൂര്‍ താലൂക്ക് ആശുപത്രിയാണ് ഈ നുതന ചികിത്സയുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തേയും നിരവധി കേന്ദ്ര സംസ്ഥാന അംഗീകാരങ്ങള്‍ ഈ ആശുപത്രിയെ തേടിയെത്തിയിട്ടുണ്ട്.
ഡര്‍മറ്റോളജി വിഭാഗം ഡോക്ടര്‍ അഞ്ജു.എസ്.നായരുടെ നേതൃത്വത്തിലാണ് കഷണ്ടിക്കുള്ള ചികിത്സ ഒരുക്കുന്നത്.
പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മാ അഡ്മിനിസ്‌ട്രേഷന്‍ ചികിത്സയാണിത്. 40 വയസ്സില്‍ താഴെ പ്രായമുള്ള യുവതിയുവാക്കളില്‍ കഷണ്ടിയുടെ ലക്ഷണം കാണുമ്പോള്‍ തന്നെ പി.ആര്‍.പി ചികിത്സ തുടങ്ങണം. ഇതുവരെ 25 ഓളം പേര്‍ക്ക് ഈ ചികിത്സ വിജയം കണ്ടിട്ടുണ്ട്.
കഷണ്ടിക്ക് ചികിത്സ തേടുന്നവരുടെ രക്തത്തില്‍ നിന്നു തന്നെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് തലയൊട്ടിയിലെ തൊലി ഭാഗത്ത് കുത്തിവയ്ക്കുന്നതാണ് പി.ആര്‍.പി.അഡ്മിനിസ്‌ട്രേഷന്‍ ചികിത്സ. സ്വകാര്യ ആശുപത്രികളില്‍ പതിനായിരം രൂപയ്ക്ക് മുകളില്‍ ചികിത്സാ ചിലവ് വരുന്ന പി.ആര്‍.പിക്ക്
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നാമം മാത്രമായ തുകയാണ് ഈടാക്കുന്നത്.
Post Your Comments