![](/wp-content/uploads/2018/12/ajitha-vijayan_710x400xt.jpg)
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്പ്പറേഷന് മേയറായി സിപിഐയിലെ അജിതാ വിജയനെ തിരഞ്ഞെടുത്തു. മുന്നണി തീരുമാന പ്രകാരം സിപിഎമ്മിലെ അജിതാ ജയരാജ് കഴിഞ്ഞ മാസം 17 ന് മേയര്‍ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ സുബി ബാബുവിനെയാണ് അജിത പരാജയപ്പെടുത്തിയത്. 55 ആംഗ കൗണ്‍സിലില്‍ അജിതയ്ക്ക് 27 വോട്ടും സുബിക്ക് 21 വോട്ടും കിട്ടി. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകള്‍ സി ബി ഗീതയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. സിപിഐ ഐദ്യമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവി വഹിക്കുന്നത്. കലക്ടര്‍ ടി വി അനുപമ വരണാധികാരിയായി.
Post Your Comments