Latest NewsInternational

പാക്കിസ്ഥാന് ഈ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വംശജയായ യു.എന്നിലെ യുഎസ് അംബാസഡര്‍

ന്യൂയോര്‍ക്ക്:  പാക്കിസ്ഥാന്‍ ഇനിയും ഭീകരതക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഒരു ഡോളര്‍ പോലും സഹായം നല്‍കരുതെന്ന് ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. അമേരിക്കയുടെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന ഭീകരര്‍ക്ക് സംരക്ഷണവും സഹായവു നല്‍കുന്നുവെന്ന ആരോപണം ഉയര്‍ത്തിയാണ് നിക്കി ഹേലി ഇപ്രകാരം പറഞ്ഞത്.

അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിനും സഹായം നല്‍കരുതെന്നും യുഎസ് ഭരണകൂടം കാബിനറ്റ് പദവിയില്‍ നിയമിച്ച ആദ്യ ഇന്ത്യന്‍ വംശജയായ നിക്കി ഹേലി കൂട്ടിച്ചേര്‍ത്തു. ഭീകരതക്കെതിരെ പാക്കിസ്ഥാന്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് കൃത്യമായി പാലിക്കുന്നുവെങ്കില്‍ മാത്രം സഹായം തുടരുകയുമാണ് വേണ്ടതെന്നും നിക്കി ഹേലി പറഞ്ഞു. അഫ്ഗാന്‍ ഭീകരരെ സംരക്ഷിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള 30 കോടി ഡോളര്‍ സൈനിക സഹായം ട്രംപ് ഭരണകൂടം വിലക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button