അലഹബാദ്: കഴിഞ്ഞ ദിവസം യമുനാ നദിയില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അപകടത്തെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ആറു പേരെ രക്ഷപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി
രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ചിതാഭസ്മ നിമജ്ഞനത്തിനെത്തിയ സംഘം സഞ്ചരിച്ച ബോട്ടാണ് കിഡ്ഗഞ്ച് പ്രദേശത്ത് മുങ്ങിയത്. ബോട്ടില്‍ വിള്ളലുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് വെള്ളംകയറി മുങ്ങുകയായിരുന്നുവെന്നും രക്ഷപ്പെട്ടവരില്‍ ചിലര്‍ പറഞ്ഞു.
Post Your Comments