മുളങ്കുന്നത്തുകാവ്: മീശമാധവനേയും കായംകുളം കൊച്ചുണ്ണിയേയും പോലുള്ള നല്ല കള്ളന്മാര് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഉണ്ടെന്ന് റിപ്പോർട്ട്. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെയും കൂട്ടിയിരുപ്പുകാരുടെയും വിലപിടിപ്പുള്ള വസ്തുക്കൾ പലതും മോഷണം പോകാറുള്ളതായി ഈയിടെ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ രോഗിയുടെ ഒപ്പം വന്ന ഭാര്യയുടെ പഴ്സ് മോഷണം പോകുകയുണ്ടായി. ഭർത്താവിന്റെ ഓപ്പറേഷന് വേണ്ടി പലരിൽ നിന്നും കടം വാങ്ങിയ 7000 രൂപയായിരുന്നു ഇവരുടെ പഴ്സിൽ ഉണ്ടായിരുന്നത്.
ഒടുവിൽ ഏറെ നേരം നടത്തിയ തിരച്ചിലിനിടയിൽ ആശുപത്രി കോമ്പൗണ്ടിൽ നിന്നുതന്നെ പഴ്സ് കണ്ടെത്തി. ഏഴായിരം രൂപയില്‍ മൂവായിരമെടുത്ത് ബാക്കി നാലായിരം രൂപ പഴ്സില്‍ തന്നെ ഭദ്രമായി വെച്ചിരുന്നു. എന്തോ അത്യാവശ്യത്തിന് വേണ്ടിയാണു ഇയാൾ മൂവായിരം രൂപ മോഷ്ടിച്ചതെന്നാണ് കരുതുന്നത്.
Post Your Comments