കൊച്ചി: പിറവം സെയിന്റ് മേരീസ് പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇടവകക്കാരായ മത്തായി ഉലഹന്നാൻ, മത്തായി തൊമ്മൻ എന്നിവരാണ് ഹർജിക്കാർ. ഇത് കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ആവശ്യമെങ്കിൽ 1934-ലെ സഭാ ഭരണഘടന ഭേദഗതി ചെയ്തയാലും തർക്കം രമ്യമായി പരിഹരിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം പാലിക്കണമെന്നാണ് ആവശ്യം. എന്നാൽ ന്യൂനപക്ഷവിഭാഗം 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് മുന്നോട്ട് പോകുകയാണ്. അത് പള്ളിയുടെ മതപരമായ അവകാശം, സ്വത്തുക്കളുടെ നടത്തിപ്പ് എന്നിവയിൽ വിഷമം സൃഷ്ടിക്കുന്നുണ്ട്.
Post Your Comments